Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika Color

Kasaragod

വ​ർ​ണാ​ഭ​മാ​യി ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​ര​ം

കാ​ഞ്ഞ​ങ്ങാ​ട്: കു​ഞ്ഞു​ഭാ​വ​ന​ക​ളു​ടെ വ​ർ​ണ​ങ്ങ​ൾ വാ​രി​വി​ത​റി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ദീ​പി​ക ക​ള​ർ ഇ​ന്ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ മ​ത്സ​ര​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മൂ​ല്യ​വും സ​ന്ദേ​ശ​വും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്കു​കൂ​ടി പ​ക​ർ​ന്നു​ന​ൽ​കു​ക​യെ​ന്ന മാ​തൃ​കാ​പ​ര​മാ​യ ദൗ​ത്യ​മാ​ണ് ഇ​തി​ലൂ​ടെ ദീ​പി​ക നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യ ചി​ത്ര​കാ​ര​ൻ ശ്യാ​മ ശ​ശി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ പ്ര​തീ​കാ​ത്മ​ക ചി​ത്രം കു​ട്ടി​ക​ൾ​ക്കു മു​മ്പാ​കെ വ​ര​ച്ചു. ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് അ​സി. റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​എ​ഡ്‌വിൻ കോ​യി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ആ​റ​ങ്ങാ​ടി, അ​ധ്യാ​പ​ക​രാ​യ പ്രി​യ സ​ന്തോ​ഷ്, സ്മി​ത, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ ഷി​ജോ സ്രാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up